മൺട്രിയോൾ: നഗരത്തിലെ 19 ബറോകളിൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ ജനങ്ങൾ പോളിങ് ബൂത്തുകളിലേക്ക്. 2021-ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിങ് ഇത്തവണ പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. 103 തസ്തികകളിലേക്കായി 421 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മേയർ സ്ഥാനത്തേക്ക് എൻസെംബിൾ മൺട്രിയോളിന്റെ സൊറായ മാർട്ടിനെസ് ഫെറാഡ, പ്രൊജെക്ട് മൺട്രിയോളിന്റെ ലൂക് റബൂയിൻ എന്നിവരാണ് മത്സരിക്കുന്നത്.

ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പോലീസ് സേനയെ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. അതേസമയം നിലവിലെ വികസന പദ്ധതികൾ തുടരുമെന്നും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെയും പരിസ്ഥിതി സൗഹൃദപരമായ സൈക്കിൾ പാതകളെയും പിന്തുണയ്ക്കുമെന്നും റബൂയിൻ ഉറപ്പുനൽകി. ക്രെഗ് സോവെ, ഗിൽബെർട്ട് തിബോഡോ, ഷോൺ ഫ്രാൻസ്വാ ക്വാക്കു എന്നിവരും മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
