ജറുസലം: ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുത്തു. യു.എസിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന യു.എസ് ഡ്രോണാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. യു.എസിന്റെ കീഴിൽ 40 രാജ്യങ്ങളിൽ നിന്നും രാജ്യാന്തര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളുള്ള കൂട്ടായ്മ ഗാസയിലേക്കുള്ള സഹായങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്.

ഗാസയിലേക്കുള്ള മനുഷ്യത്വപരവും അല്ലാത്തതുമായ സുരക്ഷാസഹായങ്ങളാണ് ഇവർ ഏകോപിപ്പിക്കുന്നത്. യുദ്ധത്തിന് ശേഷം ഗാസയിലെ ജീവിതം ചിട്ടപ്പെടുത്തുക തുടങ്ങിയ ലക്ഷ്യമാണ് ഈ കൂട്ടായ്മയ്ക്കുള്ളത്. ഗാസയിലേക്ക് ഭക്ഷ്യവസ്തുകൾ ഉൾപ്പെടെ എത്തിക്കുന്ന ധാരാളം ട്രക്കുകൾ എത്തുന്നുണ്ടെന്നും ഹമാസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഈ സേവനങ്ങളെ തുരങ്കം വയ്ക്കുന്നതായും സെന്റ്കോം എക്സിൽ കുറിച്ചത്.
