വൻകൂവർ: ഹാലോവീൻ കഴിഞ്ഞെങ്കിൽ കൂടി ലഭിച്ച മിഠായികൾ ഇതുവരെ കഴിച്ചിട്ടില്ലെങ്കിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. സറേ പൊലീസ് സർവീസ് (SPS) സാണ് മാതാപിതാക്കൾക്ക് നിര്‍ദ്ദേശം നല്‍കിയത്. ശനിയാഴ്ച, ക്ലേയ്റ്റൺ ഹൈറ്റ്സ് പരിസരത്തുള്ള ഒരു വീട്ടിൽ റീസസ് പീനട്ട് ബട്ടർ കപ്പിനോടൊപ്പം ലഭിച്ച ഹാലോവീൻ മിഠായിയിൽ നിന്ന് ഒരു രക്ഷിതാവിന് ലോഹ സ്റ്റേപ്പിൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.

188ാം സ്ട്രീറ്റ് മുതൽ 190ാം സ്ട്രീറ്റ് വരെയും 72ാം അവന്യൂ മുതൽ 70ാം അവന്യൂ വരെയും ഉള്ള പ്രദേശങ്ങളിൽ നിന്നാവാം ഇത് സംഭവിച്ചതെന്ന അനുമാനത്തിലാണ് സ്റ്റാഫ് സാർജന്റ് ലിൻഡ്സെ ഹൗട്ടൺ. പോലീസ് അന്വേഷണം നടത്തി മിഠായി എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. കുട്ടികൾക്ക് ലഭിച്ച ഹാലോവീൻ മിഠായിയിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ പൊലീസിൽ അറിയിക്കണം.
