ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍ മുന്‍പത്തേക്കാള്‍ ശക്തമായി പുനര്‍ നിര്‍മിക്കുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളില്‍ തകര്‍ന്ന ആണവ കേന്ദ്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പത്തേക്കാള്‍ ശക്തമായ രീതിയില്‍ ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ട് പോകുമെന്നാണ് മസൂദ് പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ടെഹ്‌റാനിലെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്താണ് പെസെഷ്‌കിയാന്‍ ഈ പ്രഖ്യാപനം നടത്തിയത്. ആണവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന.”ഫാക്ടറികളും കെട്ടിടങ്ങളും തകര്‍ത്തത് ഇറാനെ പിന്നോട്ടടിക്കില്ല. അതിനേക്കാള്‍ ശക്തമായ സൗകര്യങ്ങളാണ് ഇനി പുനര്‍നിര്‍മിക്കുക,” – അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ടെഹ്‌റാന്‍ ആണവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വീണ്ടും ആക്രമണം നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
