ഓട്ടവ: വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളില്‍ മികച്ച പുരോഗതിയുണ്ടെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയില്ലെങ്കിലും, മന്ത്രിതല ചര്‍ച്ചകള്‍ നടന്നെന്നും ഈ നീക്കങ്ങളില്‍ പുരോഗതിയുണ്ടെന്നും കാര്‍ണി വ്യക്തമാക്കി.
താരിഫ് വിരുദ്ധ പരസ്യത്തെതുടര്‍ന്ന് യുഎസുമായുളള വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളുമായി കൈകോര്‍ക്കാനുള്ള കാനഡയുടെ ഊര്‍ജിത ശ്രമം. ആഭ്യന്തരമായി കരുത്താര്‍ജിക്കാനും യുഎസിനെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണ് കാനഡ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് മറ്റ് പ്രധാന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുമായി ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് കാനഡ. ചൈന, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായും സഹകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
