Thursday, March 19, 2026

എസ്ടിഎം പണിമുടക്ക്: നവംബർ 28 വരെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

മൺട്രിയോൾ : പൊതുഗതാഗതത്തെ ആശ്രയിക്കുന്ന നഗരവാസികൾ ശ്രദ്ധിക്കുക. രണ്ട് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗത ശൃംഖല പൂർണ്ണമായും സ്തംഭിച്ച് രണ്ടു ദിവസത്തിന് ശേഷം ബസ് സർവീസുകൾ വെട്ടി കുറച്ചതായി സിന്‍ഡിക്കറ്റ് ഡു ട്രാന്‍സ്പോര്‍ട്ട് ഡി മൺട്രിയോൾ അറിയിച്ചു. ഈ അവസ്ഥ നവംബർ 28 വരെ തുടരും.

1987 ന് ശേഷം ആദ്യമായി സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (എസ്ടിഎം) ലെ 4,500 ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും ശനിയാഴ്ച പണിമുടക്കി. കരാർ ചർച്ചയിൽ ചർച്ചയിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ നവംബർ 15, 16 തീയതികളിൽ വീണ്ടും പണിമുടക്കുമെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും ഞായറാഴ്ച ജോലി ആരംഭിച്ചിട്ടുണ്ടെങ്കിലും 2,400 മെയിന്‍റനൻസ് ജീവനക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പണിമുടക്ക് തുടരുകയാണ്. അതേസമയം വെള്ളിയാഴ്ച രാവിലെ നടന്ന മീറ്റിങ്ങിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയാത്തതിനെ തുടർന്ന് എസ്ടിഎമ്മും മെയിന്‍റനൻസ് വർക്കേഴ്‌സ് യൂണിയനും തമ്മിലുള്ള മധ്യസ്ഥത ചർച്ച പരാജയപ്പെട്ടു. ഫെഡറേഷൻ ഡെസ് എംപ്ലോയ്‌സ് ഡെസ് സർവീസസ് പബ്ലിക്സിന്‍റെ (സിഎസ്എൻ) ഭാഗമായ യൂണിയൻ ഇപ്പോൾ മൂന്നാമത്തെ പണിമുടക്കാണ് നടത്തുന്നത്. ജൂൺ 9 മുതൽ 17 വരെ ഒമ്പത് ദിവസവും, സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 5 വരെ 14 ദിവസവും യൂണിയൻ പണിമുടക്കിയിരുന്നു. സബ് കോൺട്രാക്റ്റിങും വേതന വർധനയുമാണ് ചർച്ചയിലെ പ്രധാന തടസ്സങ്ങൾ.

പണിമുടക്ക് സമയത്തെ സര്‍വീസ് സമയക്രമം

ബസ്

  • രാവിലെ 6:15 മുതല്‍ 9:15 വരെ
  • വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ
  • രാത്രി 11:15 മുതല്‍ പുലര്‍ച്ചെ 1:15 വരെ

മെട്രോ

  • രാവിലെ 6:30 മുതല്‍ 9:30 വരെ
  • ഉച്ചയ്ക്ക് 2:45 മുതല്‍ വൈകുന്നേരം 5:45 വരെ
  • രാത്രി 11 മണി മുതല്‍ മെട്രോ സാധാരണ അടയ്ക്കുന്ന സമയം വരെ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!