ടൊറൻ്റോ : സ്കാർബ്റോയിൽ ടിടിസി ബസ് ഇടിച്ച് വയോധികന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ എല്ലെസ്മിയർ റോഡിലെ മോർണിങ്സൈഡ് അവന്യൂവിലാണ് അപകടമുണ്ടായത്.

കാലിന് ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഗതാഗത തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു.
