Tuesday, February 24, 2026

സിനിപ്ലക്സ് കമ്മ്യൂണിറ്റി ദിനം: നവംബർ 15-ന് സൗജന്യമായി സിനിമ കാണാം

ഓട്ടവ : വാർഷിക കമ്മ്യൂണിറ്റി ദിനത്തോടനുബന്ധിച്ച് കാനഡയിലുടനീളം സൗജന്യ സിനിമാ പ്രദർശനമൊരുക്കി സിനിപ്ലക്സ്. നവംബർ 15, ശനിയാഴ്ച കാനഡയിലുടനീളമുള്ള സിനിപ്ലക്സ് തിയേറ്ററുകളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ സൗജന്യ സിനിമാ ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും നൽകുക.

കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളായ Minions: Rise of Gru, Puss in Boots: The Last Wish, Sing 2, The Wild Robot എന്നിവയാണ് ഈ വർഷം പ്രദർശിപ്പിക്കുന്നത്. ദി റെക് റൂം (The Rec Room), പ്ലേഡിയം (Playdium) എന്നീ കേന്ദ്രങ്ങളിലും രാവിലെ 9 മണി മുതൽ 11 മണി വരെ സന്ദർശകർക്ക് സൗജന്യമായി ഗെയിമുകൾ കളിക്കാനും വിനോദ പരിപാടികൾ ആസ്വദിക്കാനും സാധിക്കും. സിനിമയുടെ ടിക്കറ്റുകൾ പരിപാടി നടക്കുന്ന ദിവസം ടിക്കറ്റ് വിൻഡോ സമയത്ത് തിയേറ്ററുകളിൽ നിന്ന് നേരിട്ട് മാത്രമേ എടുക്കാൻ കഴിയൂ. സിനിപ്ലക്സ് കമ്മ്യൂണിറ്റി ദിനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിനിപ്ലക്സ് വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!