Wednesday, December 10, 2025

ഇമിഗ്രേഷൻ ലെവൽ പ്ലാൻ 2026–2028: സ്ഥിര, താൽക്കാലിക കുടിയേറ്റം വെട്ടിക്കുറച്ച് കാനഡ

ഓട്ടവ : അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള സ്ഥിര, താൽക്കാലിക താമസക്കാരുടെ പ്രവേശനം വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സർക്കാർ പ്രഖ്യാപിച്ചു. സാമൂഹിക, ഭവന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ചൊവ്വാഴ്ച അവതരിപ്പിച്ച 2025 ലെ ഫെഡറൽ ബജറ്റിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

2026 ലെ താൽക്കാലിക താമസ പ്രവേശന ലക്ഷ്യം 2025 ലെ 673,650 ൽ നിന്ന് 43% കുറച്ചുകൊണ്ട് 385,000 ആക്കും. 2026-ലെ വിദേശ വിദ്യാർത്ഥി പ്രവേശന ലക്ഷ്യം 155,000 ആയിരിക്കും. 2025 ലെ 305,900 ൽ നിന്ന് 49% കുറവ്. താത്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശന ലക്ഷ്യം 230,000 ആയിരിക്കും – 2025 ലെ ലക്ഷ്യമായ 367,750 ൽ നിന്ന് 37% കുറവ്, എന്നാൽ കഴിഞ്ഞ വർഷത്തെ ഇമിഗ്രേഷൻ ലെവൽസ് പ്ലാനിലെ 210,700 എന്ന 2026-ലെ ലക്ഷ്യത്തിൽ നിന്ന് 8% വർധനയും താത്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശനത്തിൽ ഉണ്ടായിട്ടുണ്ട്.

2026-ലെ സ്ഥിര താമസ പ്രവേശന ലക്ഷ്യം കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ നിന്ന് മാറ്റമില്ലാതെ 380,000 ആയി തുടരും. സ്ഥിര താമസ പ്രവേശനത്തിന്‍റെ 64% സാമ്പത്തിക കുടിയേറ്റത്തിനായി നീക്കിവയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നു. കൂടാതെ കാനഡയിലെ യോഗ്യരായ സംരക്ഷിത വ്യക്തികൾക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്ഥിര താമസ പദവി നൽകുമെന്നും ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!