Monday, March 16, 2026

സ്ഥിരതാമസ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറച്ച് കെബെക്ക്

കെബെക്ക് സിറ്റി : ഫ്രഞ്ച് ഭാഷാ പ്രോത്സാഹനത്തിന്‍റെ ഭാഗമായി പുതിയ സ്ഥിര താമസ പ്രവേശന ലക്ഷ്യം പ്രതിവർഷം 45,000 ആയി വെട്ടിക്കുറച്ച് കെബെക്ക് സർക്കാർ. ഈ വർഷം 61,000 സ്ഥിര കുടിയേറ്റക്കാരെ സ്വീകരിക്കാനാണ് കെബെക്ക് ലക്ഷ്യമിട്ടിരുന്നത്. 2029 ആകുമ്പോഴേക്കും സ്ഥിര താമസകുടിയേറ്റക്കാരിൽ ഏകദേശം 80% പേർക്കും ഇന്‍റർമീഡിയറ്റ് ഫ്രഞ്ച് ഭാഷാ വൈദഗ്ദ്ധ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇമിഗ്രേഷൻ പദ്ധതിക്ക് കെബെക്ക് സർക്കാർ രൂപം നൽകിയത്.

2024 നെ അപേക്ഷിച്ച് 2029 ആകുമ്പോഴേക്കും താൽക്കാലിക വിദേശ തൊഴിലാളികളുടെയും രാജ്യാന്തര വിദ്യാർത്ഥികളുടെയും എണ്ണം 13% കുറയ്ക്കുമെന്നും കെബെക്ക് സർക്കാർ അറിയിച്ചു. കെബെക്കിൽ ഏകദേശം 562,000 താൽക്കാലിക കുടിയേറ്റക്കാരുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!