Tuesday, March 3, 2026

ഹാലിഫാക്സിൽ ശക്തമായ മഴയ്ക്ക് സാധ്യത; വെള്ളപ്പൊക്ക മുന്നറിയിപ്പ്

ഹാലിഫാക്സ് : ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റിയിലും ഹാലിഫാക്സ് കൗണ്ടി വെസ്റ്റിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. ഹാലിഫാക്സ്, ഗൈസ്ബ്റോ, കെയ്പ് ബ്രെറ്റൺ എന്നിവിടങ്ങളിൽ 80 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇത് പ്രദേശത്ത് വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാമെന്നും പ്രവചനമുണ്ട്. ഇടിമിന്നലോട് കൂടിയ തീവ്രമായ മഴ, ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 5 മുതൽ 10 മില്ലിമീറ്റർ വരെ ലഭിക്കാനും സാധ്യതയുണ്ട്.

മഴയുടെ തീവ്രത കാരണം റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കാനും കാഴ്ചാപരിധി കുറയാനും ഇടയാക്കിയേക്കും. തിങ്കളാഴ്ച പകൽ മിക്ക സമയത്തും ഈ അവസ്ഥ തുടർന്നേക്കാം. ഈ ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കും. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് കാനഡ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!