Wednesday, December 10, 2025

ബിൽഡിങ് കാനഡ ആക്ട്: ഖനന, ഊർജ്ജ വികസന പദ്ധതികളുമായി രണ്ടാംഘട്ടം

ഓട്ടവ : വികസനത്തിന്‍റെ പുതിയ പാത തുറന്ന് മാർക്ക് കാർണി സർക്കാർ. കാനഡയുടെ സാമ്പത്തിക ഭാവിക്കും ദേശീയ സുരക്ഷയ്ക്കും നിർണായകമാവുന്ന രാഷ്ട്രനിർമ്മാണ പദ്ധതികളുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി മാർക്ക് കാർണി നാളെ പ്രഖ്യാപിക്കും. ബ്രിട്ടിഷ് കൊളംബിയയിലെ പ്രിൻസ് റൂപർട്ടിൽ നടക്കുന്ന ചടങ്ങിലായിരിക്കും പ്രഖ്യാപനം. ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വികസന പദ്ധതി, ആണവ പദ്ധതി, ടെർമിനൽ കണ്ടെയ്നർ പദ്ധതി തുടങ്ങിയവയ്ക്കാണ് ആദ്യ ഘട്ടത്തിൽ സർക്കാർ മുൻഗണന നൽകിയത്. അതേസമയം ബ്രിട്ടിഷ് കൊളംബിയയിലെ കെസി ലിസിംസ് ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പദ്ധതി, ഒൻ്റാരിയോയിലെ ക്രോഫോർഡ് നിക്കൽ പദ്ധതി, ന്യൂബ്രൺസ്വിക്കിലെ സിസൺ മൈൻ, ഇകാലുവിറ്റിലെ ജലവൈദ്യുത പദ്ധതി തുടങ്ങിയ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ പട്ടികയിൽ മാറ്റം വന്നേക്കാമെന്നും സൂചനയുണ്ട്.

കാനഡയുടെ ഈസ്റ്റ്, വെസ്റ്റ് തീരങ്ങളിൽ നിന്ന് ആരംഭിച്ച് രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും പരിഗണനയിലുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ട്രാൻസ് മൗണ്ടൻ കോർപ്പറേഷൻ മുൻ സിഇഒയും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോൺ ഫാരെൽ നയിക്കുന്ന മേജർ പ്രോജക്ട്സ് ഓഫീസ് (എംപിഒ) പ്രവർത്തിക്കുന്നുണ്ട്. കാനഡയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും യുഎസുമായുള്ള വ്യാപാര യുദ്ധത്തെ നേരിടാനുമായാണ് ബിൽഡിങ് കാനഡ ആക്ട് എന്ന് വിളിക്കുന്ന ബിൽ സി-5 പ്രകാരം എംപിഒ സ്ഥാപിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!