ഓട്ടവ : തീപിടിത്ത സാധ്യതയെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച നൂറുകണക്കിന് റോയിങ് മെഷീനുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. മെഷീനിലെ സ്ക്രീൻ കൺസോൾ അമിതമായി ചൂടാകുകയും തുടർന്ന് തീപിടിക്കാനും സാധ്യത കണ്ടെത്തിയ കാരണം ഹെൽത്ത് ബ്രാൻഡായ iFIT നോർഡിക്ട്രാക്ക് റോയിങ് മെഷീനുകളുടെ ചില മോഡലുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. NTRW19147.0, NTRW19147.1, NTRW19147.2, NTRW19147.3 എന്നീ മോഡൽ കറുപ്പ്, ചാര, വെള്ള നിറങ്ങളിൽ നിർമ്മിച്ച റോയിങ് മെഷീനുകളാണ് ബാധിച്ച ഉൽപ്പന്നങ്ങൾ.

2018 നവംബർ മുതൽ 2022 ഏപ്രിൽ വരെ കാനഡയിൽ ബാധിച്ച ഉൽപ്പന്നങ്ങളുടെ 700 യൂണിറ്റുകൾ വിറ്റഴിച്ചതായി നോർഡിക്ട്രാക്ക് റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച റോയിങ് മെഷീനുകൾ ഉപയോഗിക്കുന്നത് നിർത്തി അൺപ്ലഗ് ചെയ്യണം. സ്ക്രീൻ കൺസോൾ സൗജന്യമായി റിപ്പയർ ചെയ്യുന്നതിനായി iFIT-യുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്, ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ വൈകുന്നേരം 7 വരെ 833-680-4348 എന്ന നമ്പറിൽ iFIT-നെ ബന്ധപ്പെടാം.
