യെല്ലോ നൈഫ് : നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാമിന്‍റെ (Northwest Territories Nominee Program – NWTNP) ഈ വർഷത്തെ മൂന്നാമത്തെ ഇൻടേക്ക് നവംബർ 10 ന് രാവിലെ ഒമ്പതിന് ആരംഭിച്ചു. അപേക്ഷകൾ സ്വീകരിക്കുന്നത് നവംബർ 24, വൈകുന്നേരം 5 മണിക്ക് (പ്രാദേശിക സമയം) അവസാനിക്കും. ഈ വർഷം അവസാനത്തോടെ 103 അപേക്ഷകൾ കൂടി പ്രോസസ്സ് ചെയ്യാനാണ് നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാം (NTNP) ലക്ഷ്യമിടുന്നത്.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്ന അപേക്ഷകർക്ക് മുൻഗണന ലഭിക്കും. കൂടാതെ തൊഴിലുടമകൾക്കുള്ള അപേക്ഷ സമർപ്പിക്കൽ പരിധി നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ തൊഴിലുടമകൾക്ക് (Employers) ഇനി പരിധിയില്ലാതെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സമാന ജോലിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം എന്ന നിയമം പുനഃസ്ഥാപിച്ചിട്ടുണ്ട്.
