ഓട്ടവ : അടുത്ത ആഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി പ്രവിശ്യാ, പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും യുഎസ്-കാനഡ വ്യാപാര ചർച്ചയുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. കൂടാതെ ഇന്ത്യാ, ചൈന വ്യാപാരബന്ധവും നവംബർ 17 തിങ്കളാഴ്ച നടക്കുന്ന വെർച്വൽ മീറ്റിങിൽ ഉൾപ്പെടുന്നതായി പ്രീമിയർമാർ അറിയിച്ചു.

ഈ വർഷം ആദ്യം പ്രധാനമന്ത്രി പാദത്തിൽ എത്തിയ ശേഷം പ്രീമിയർമാരും കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന വെർച്വൽ മീറ്റിങ്. ജൂലൈയിലെ അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം മാറിയിട്ടുണ്ടെന്നും നിലവിലെ സ്ഥിതിഗതികൾ പ്രവിശ്യകളെ അറിയിക്കേണ്ടത് പ്രധാനമാണെന്നും പ്രീമിയർമാർ പറയുന്നു. ഫെഡറൽ സർക്കാരും പ്രവിശ്യകളും തമ്മിലുള്ള സഹകരണം വർധിക്കുന്നത് കാനഡയുടെ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുമെന്നും പ്രീമിയർമാർ അറിയിച്ചു.
