ഓട്ടവ: കാനഡയുടെ ദേശീയ മരുന്നുശേഖരത്തിൽ നിന്ന് 20 കോടി ഡോളറിലധികം വിലവരുന്ന മരുന്നുകൾ നഷ്ടപ്പെട്ടതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). താപനിലയിലുണ്ടായ വ്യതിയാനമാണ് കാരണമെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. എന്നാൽ ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കാൻ ഹെൽത്ത് കാനഡ തയ്യാറായിട്ടില്ല.

നഷ്ടപ്പെട്ടവയിൽ ദേശീയ അടിയന്തിര ശേഖരത്തിൽ സൂക്ഷിച്ചിരുന്ന വാക്സിനുകൾ പോലുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് ഉൾപ്പെട്ടതെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. എന്നാൽ താപനിലയിലെ വ്യതിയാനം എങ്ങനെ സംഭവിച്ചുവെന്നോ ഇത് ഒറ്റപ്പെട്ട സംഭവമാണോയെന്നോ വ്യക്തത വന്നിട്ടില്ല. ഈ നഷ്ടം പൊതുജനാരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള ശേഖരത്തിന്റെ ശേഷിയെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ദേശീയ മരുന്നുശേഖരത്തിൽ പ്രകൃതിദുരന്തങ്ങൾ, കോവിഡ്-19 പോലുള്ള രോഗങ്ങൾ, രാസ ഭീഷണികൾ എന്നിവയോട് പ്രതികരിക്കാൻ ആവശ്യമായ മെഡിക്കൽ സപ്ലൈസ്, വാക്സിനുകൾ, മറ്റ് വസ്തുക്കൾ എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. ഈ വലിയ നഷ്ടം സംഭവിച്ചതിൻ്റെ കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കാത്തത് കാനഡയിൽ ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
