Saturday, November 15, 2025

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഡൈംലർ ട്രക്കുകൾ തിരിച്ചുവിളിച്ചു

ഓട്ടവ: സ്റ്റിയറിങ് തകരാർ കാരണം കാനഡയിൽ ഡൈംലർ ട്രക്ക് നോർത്ത് അമേരിക്കയുടെ 2,500 ട്രക്കുകൾ ട്രാൻസ്പോർട്ട് കാനഡ തിരിച്ചിവിളിച്ചു. 2021 നും 2026 നും ഇടയിൽ പുറത്തിറക്കിയ TufTrac Gen 2 സസ്‌പെൻഷൻ ഘടിപ്പിച്ച ട്രക്കുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ചില ട്രക്കുകളിൽ, ആക്സിൽ ക്ലാമ്പുകൾക്കുള്ള ഫാസ്റ്റനറുകൾ ശരിയായി ടൈറ്റ് ചെയ്‌തിട്ടുണ്ടാകില്ല . തൽഫലമായി, ക്ലാമ്പുകൾ അയഞ്ഞേക്കാം.ഇങ്ങനെ സംഭവിച്ചാൽ ആക്‌സിൽ മാറാൻ സാധ്യതയുണ്ടെന്നും, അതിന്റെ ഫലമായി സ്റ്റിയറിങ് നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രാൻസ്പോർട്ട് കാനഡ പറയുന്നു.

തിരിച്ചുവിളിക്കലിൽ ഇവ ഉൾപ്പെടുന്നു:

ഫ്രൈറ്റ്‌ലൈനർ – മോഡൽ നമ്പർ: 108SD
ഫ്രൈറ്റ്‌ലൈനർ – മോഡൽ നമ്പർ: 114SD
ഫ്രൈറ്റ്‌ലൈനർ – മോഡൽ നമ്പർ: 122SD
ഫ്രൈറ്റ്‌ലൈനർ – മോഡൽ: ബിസിനസ് ക്ലാസ് M2
വെസ്റ്റേൺ സ്റ്റാർ – മോഡൽ: 47X
വെസ്റ്റേൺ സ്റ്റാർ – മോഡൽ: 49X

സ്റ്റിയറിങ് പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും, ബാധിച്ച വാഹന ഉടമകളെ മെയിൽ വഴി അറിയിക്കുമെന്നും ഡെയ്മ്ലർ ട്രക്ക് നോർത്ത് അമേരിക്ക പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 1-800-547-0712 എന്ന നമ്പറിൽ നിർമ്മാതാവിനെ നേരിട്ട് ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!