Tuesday, March 10, 2026

കാനഡയുടെ വീസ പ്രോസസ്സിങ് സമയം കൂടി: ചില അപേക്ഷകൾക്ക് 37 മാസം വരെ കാലതാമസം

ഓട്ടവ : നവംബർ മാസത്തെ വീസ അപേക്ഷകളുടെ പ്രോസസ്സിങ് സമയം പുറത്തുവിട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മുൻ മാസങ്ങളെ അപേക്ഷിച്ച് പല വിഭാഗങ്ങളിലെയും അപേക്ഷകൾക്ക് ഗണ്യമായ കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ട്. അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിനാണ് (AIP) ഏറ്റവും വലിയ കാലതാമസം നേരിടുന്നത്. ഒരു മാസം മുമ്പ് 13 മാസമായിരുന്നത് ഇപ്പോൾ 37 മാസമായി ഉയർന്നതായി (ഏകദേശം 185% വർധന) IRCC പറയുന്നു. കൂടാതെ, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിന്റെ (CEC) പ്രോസസ്സിങ് സമയം 6 മാസത്തിൽ നിന്ന് 7 മാസമായും, എക്സ്പ്രസ് എൻട്രി – ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP) 5 മാസത്തിൽ നിന്ന് 6 മാസമായും വർധിച്ചു.

സന്ദർശക വീസകൾക്കാണ് കൂടുതൽ കാലതാമസം. ഇന്ത്യയിൽ നിന്നുള്ള വീസ അപേക്ഷകളുടെ പ്രോസസ്സിങ് സമയം 75 ദിവസത്തിൽ നിന്ന് 103 ദിവസമായും, പാക്കിസ്ഥാനിൽ നിന്നുള്ള അപേക്ഷകൾ 46 ദിവസത്തിൽ നിന്ന് 72 ദിവസമായും വർധിച്ചു. പാര​ന്റ്സ് ആൻഡ് ​ഗ്രാ​ന്റ് പാര​ന്റ്സ് പ്രോഗ്രാമിന് (PGP) കീഴിൽ കെബെക്കിലേക്ക് പോകുന്നവർക്കുള്ള അപേക്ഷകൾ 50 മാസം വരെ കാലതാമസം നേരിടുന്നുണ്ട്.

അതേസമയം, യുഎസിൽ നിന്നുള്ള സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ പ്രോസസ്സിങ് സമയം 10 ആഴ്ചയിൽ നിന്ന് 4 ആഴ്ചയായി കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. IRCC യുടെ ഈ കണക്കുകൾ ഏകദേശ കണക്ക് മാത്രമാണെന്നും അപേക്ഷയുടെ സങ്കീർണ്ണത അനുസരിച്ച് കാലതാമസം കൂടാമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!