ഓട്ടവ: നഗരത്തിലെ പ്രോപ്പർട്ടി ഉടമകൾ ഏറെ നാളായി കാത്തിരുന്ന 2026-ലെ കരട് ബഡ്ജറ്റ് പുറത്തിറക്കി സിറ്റി കൗൺസിൽ. ചെലവ് കുറച്ച് നാളേക്കായി നഗരം സജ്ജമാക്കുക എന്ന കൗൺസിൽ പ്രമേയമനുസരിച്ച്, നിലവിൽ ജീവിതച്ചെലവ് അധികമാക്കാതെ ഭാവിയിലെ വളർച്ചയ്ക്കും വെല്ലുവിളികൾക്കുമായി നഗരത്തെ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ജനങ്ങളുടെ പ്രധാന ആശങ്ക താങ്ങാനാവാത്ത ചെലവിനെക്കുറിച്ചാണെന്ന് മേയർ ബെറി വൃബനോവിച്ച് ചൂണ്ടിക്കാട്ടി.
പദ്ധതി പ്രകാരം പ്രോപ്പർട്ടി നികുതിയിൽ 2.2% വർദ്ധനവാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പ്രവിശ്യയുടെ രണ്ടുവർഷത്തെ പണപ്പെരുപ്പ നിരക്കിന് അനുസൃതമാണ്. ഈ വർദ്ധനവ് പ്രാബല്യത്തിലായാൽ, ഒരു ശരാശരി സ്വത്ത് ഉടമയ്ക്ക് പ്രതിവർഷം 117 ഡോളർ അധികമായി നൽകേണ്ടിവരും. ഏകദേശം മൂന്നു ലക്ഷം ജനങ്ങൾക്ക് അൻപതോളം സേവനങ്ങൾ തടസ്സമില്ലാതെ നൽകാൻ ഈ വർദ്ധനവ് ആവശ്യമാണെന്ന് സിറ്റി സിഎഫ്ഒ ജോനാഥൻ ലൗട്ടൻബാക്ക് അഭിപ്രായപ്പെട്ടു.

ചെലവ് നിയന്ത്രിക്കുന്നതിനായി നഗരം പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. റോഡുകൾ, പാലങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, പാർക്കുകൾ തുടങ്ങിയ 1500 കോടി ഡോളർ മൂല്യമുള്ള ആസ്തികൾ സംരക്ഷിക്കാൻ വേണ്ടിയാണ് ബഡ്ജറ്റിലെ ഭൂരിഭാഗം തുകയും വിനിയോഗിക്കുകയെന്ന് ജോനാഥൻ അറിയിച്ചു. കിച്ചനർ സിറ്റി കൗൺസിൽ നവംബർ 24-ന് നടക്കുന്ന യോഗത്തിൽ ഈ കരട് ബജറ്റ് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
