Sunday, November 16, 2025

വീട് വേണോ, ഇവിടെയുണ്ട്; വാടകക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ന​ഗരമായി ഹാലിഫാക്സ്

ഹാലിഫാക്സ്: കാനഡയിൽ ഏറ്റവും കൂടുതൽ ആളുകൾ വാടകയ്ക്ക് താമസിക്കാൻ തിരഞ്ഞെടുക്കുന്ന പ്രിയപ്പെട്ട ന​ഗരങ്ങളിലൊന്നായി ഹാലിഫാക്സിനെ തിരഞ്ഞെടുത്ത് RentCafe.com. 25 കനേഡിയൻ നഗരങ്ങളെ വിശകലനം ചെയ്തതിൽ നിന്നാണ് 99.89 സ്‌കോറോടെ ഹാലിഫാക്സ് തിരഞ്ഞടുക്കപ്പെട്ടത്. ലിസ്റ്റിംഗ് വ്യൂസ്, ‘ഫേവറിറ്റ്’ ചെയ്ത അപ്പാർട്ട്‌മെൻ്റുകൾ, സേവ് ചെയ്ത തിരയലുകൾ എന്നിവ പരിഗണിച്ചാണ് ഈ സ്‌കോർ നിശ്ചയിക്കുന്നത്.

ഡാറ്റ പ്രകാരം ഹാലിഫാക്സിലെ ലിസ്റ്റിംഗുകൾ കാണുന്നവരുടെ എണ്ണം 2024-നെ അപേക്ഷിച്ച് 2025-ൽ 45% വർദ്ധിച്ചിട്ടുണ്ട്. ആളുകൾ ‘ഫേവറിറ്റ്’ ചെയ്ത് സേവ് ചെയ്ത ലിസ്റ്റിംഗുകളുടെ എണ്ണം 241% വർദ്ധനവാണ് രേഖപ്പെടുത്തിയത്. വളരുന്ന സമ്പദ്‌വ്യവസ്ഥയും തൊഴിലവസരങ്ങളുമാണ് ഹാലിഫാക്സിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. 15 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലവസരങ്ങളിൽ വർഷം തോറും സ്ഥിരമായ വളർച്ചയും ഈ നഗരം രേഖപ്പെടുത്തുന്നുണ്ട്.

എങ്കിലും ഹാലിഫാക്സിലെ ഉയർന്ന വാടക നിരക്ക് വാടകക്കാർക്ക് മറ്റൊരു വെല്ലുവിളിയാണ്. 2025-ൻ്റെ ആദ്യ പാദത്തിൽ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിൻ്റെ ശരാശരി വാടക 1,770 ഡോളർ ആയിരുന്നു. ഇത് മറ്റ് മാരിടൈംസ് നഗരങ്ങളായ മൊൺക്ടൺ, സെൻ്റ് ജോൺ, ഫ്രെഡറിക്ടൺ, സെൻ്റ് ജോൺസ് എന്നിവയുടെ ശരാശരി വാടകയായ 1,257 ഡോളറിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2021 മുതൽ 2022 വരെ വാടകയിൽ വലിയ വർധനവുണ്ടായെങ്കിലും പിന്നീട് 2023-ൽ നേരിയ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!