ഓട്ടവ: വിവാദമായ എഫ്-35 വാങ്ങൽ അവലോകനത്തിലിരിക്കെ, ഒന്നിലധികം കമ്പനികളിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങാൻ കാനഡ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റി.

“മുന്നോട്ട് വരുന്ന ഏതൊരു ഓഫറിനും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.ആരെങ്കിലും നിക്ഷേപം നടത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ സംസാരിക്കാൻ തയ്യാറാണ്,” മക്ഗിൻ്റി പറഞ്ഞു. കനേഡിയൻ മണ്ണിൽ ഗ്രിപെൻ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച് ഫെഡറൽ സർക്കാരുമായി ചർച്ചകൾ നടത്തിയതായി സ്വീഡിഷ് നിർമ്മാണ കമ്പനിയായ സാബിന്റെ പ്രസിഡന്റും സിഇഒയും വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന.അതേസമയം കാനഡ പ്രതിരോധ വ്യാവസായിക മേഖല നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സാബുമായുള്ള കരാർ അതിനനുസൃതമായിരിക്കുമെന്നും മക്ഗിന്റി പറഞ്ഞു.
