കീവ്: റഷ്യയുമായി തടവുകാരുടെ കൈമാറ്റം പുനരാരംഭിക്കാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി.

ഏകദേശം 1,200 യുക്രെയ്ൻ പൗരന്മാരുടെ മോചനത്തിനായാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് യോഗങ്ങളും ചർച്ചകളും നടക്കുകയാണെന്ന് സെലൻസ്കി സമൂഹ മാധ്യമത്തിൽ കുറിച്ചു. തുർക്കിയയുടെയും യുഎഇയുടെയും മധ്യസ്ഥതയിലാണ് ചർച്ച. റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
