വിനിപെഗ് : മാനിറ്റോബ നഗരമായ നിവർവില്ലെയിൽ പക്ഷിപ്പനി കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രാദേശിക വാത്ത കൂട്ടത്തിൽ വൈറസ് കണ്ടെത്തിയതായി മാനിറ്റോബ കൺസർവഷൻ ബ്രാഞ്ച് അറിയിച്ചു. പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ രോഗികളോ ചത്തതോ ആയി കാണപ്പെടുന്ന പക്ഷികളെ ഒഴിവാക്കണമെന്നും വളർത്തുമൃഗങ്ങളെ പരിശോധിക്കണമെന്നും പ്രവിശ്യാ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ചത്തതോ ആരോഗ്യകരമല്ലാത്തതോ ആയ പക്ഷികളെ കാണുന്നവർ അധികൃതരുമായി ബന്ധപ്പെടണം.

ദേശാടനപക്ഷികൾ കൂട്ടത്തോടെ എത്തി തുടങ്ങിയതിനാൽ മാനിറ്റോബയിൽ പക്ഷിപ്പനി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ വർഷം, പ്രവിശ്യയിൽ ഏകദേശം 38 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
