Thursday, December 11, 2025

ഒക്ടോബറിൽ പണപ്പെരുപ്പം 2.2% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 2.2% ആയി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ഇന്ധനവില കുറഞ്ഞതും, ഭക്ഷ്യവിലകൾ ലഘൂകരിച്ചതും, മോർ​ഗെജ് പലിശച്ചെലവ് 3% എന്ന പരിധിക്ക് താഴെയായതുമാണ് കുറവിന് പ്രധാന കാരണം. സെപ്റ്റംബറിലെ 2.4% രേഖപ്പെടുത്തിയ നിരക്കിൽ നിന്നാണ് ഈ കുറവ്. വാർഷിക ഉപഭോക്തൃ വില സൂചിക (CPI) യിലെ ഇടിവിന് കാരണം ഈ വർഷമാദ്യം പെട്രോളിന് ഏർപ്പെടുത്തിയിരുന്ന കാർബൺ നികുതി എടുത്തുമാറ്റിയതാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നികുതി ഒഴിവാക്കിയത് പരിഗണിക്കാതിരുന്നാൽ പണപ്പെരുപ്പം 2.7% ആയിരിക്കും.

പലിശ നിരക്കുകളിൽ തൽക്കാലം മാറ്റം വരുത്തേണ്ടതില്ലെന്ന ബാങ്ക് ഓഫ് കാനഡയുടെ തീരുമാനത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് പണപ്പെരുപ്പ നിരക്ക്. ഭക്ഷ്യ സാധനങ്ങൾക്കുള്ള വിലക്കയറ്റത്തിലും കുറവ് രേഖപ്പെടുത്തി. കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങളുടെ വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ 4 % വർധിച്ചത് ഒക്ടോബറിൽ 3.4 ശതമാനമായി കുറഞ്ഞു. ഭവനവുമായി ബന്ധപ്പെട്ട മോർഗെജ് പലിശച്ചെലവ് മൂന്ന് വർഷത്തിനിടെ ആദ്യമായി 3 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞു. അതേസമയം, വാടകയിനത്തിലെ പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലായി തുടരുന്നു. വിലകളിലെ ഏറ്റക്കുറച്ചിലുകൾ അളക്കാൻ ബാങ്ക് ഓഫ് കാനഡ ആശ്രയിക്കുന്ന പ്രധാന അളവുകളായ സി.പി.ഐ-മീഡിയൻ 2.9 ശതമാനമായും സി.പി.ഐ-ട്രിം 3.0 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!