വാഷിങ്ടൺ : അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിനു പിന്നാലെ താറുമാറായ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്. 40 പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വ്യോമഗതാഗതം 10% വരെ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശം പിന്‍വലിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇതോടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ പുനഃരാരംഭിക്കും.

നവംബർ ഏഴിന് 40 പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസില്‍ നാലു ശതമാനം കുറവ് വരുത്തിയിരുന്നു. കൂടാതെ സർവീസുകളിൽ 10% വരെ കുറവു വരുത്തുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അടച്ചുപൂട്ടലിനു പിന്നാലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറവിനെ തുടര്‍ന്നാണ് വ്യോമഗതാഗതം പ്രതിസന്ധിയിലായത്. കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അവസാനിച്ചതോടെ ജീവനക്കാര്‍ തിരികെ ജോലിയിലേക്ക് പ്രവേശിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിച്ചതായി എഫ്എഎ പറഞ്ഞു.
