Thursday, March 12, 2026

മറ്റ് നഗരങ്ങളോടൊപ്പം ടൊറന്റോയും; സിറ്റി ഹാളിൽ ഇന്ന് പലസ്തീൻ പതാക പാറും

ടൊറന്റോ : കാനഡയിലെ മറ്റ് നിരവധി നഗരങ്ങളോടൊപ്പം സിറ്റി ഹാളിൽ പലസ്തീൻ പതാക ഉയർത്താൻ ടൊറന്റോ സിറ്റിയും. പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 37-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി രാവിലെ 10 മണിക്ക് പലസ്തീൻ പതാക ഉയർത്തും.

ടൊറന്റോയിലെ പലസ്തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകാത്മക പ്രകടനമാണ് പതാക ഉയർത്തലെന്ന് ഇന്റർനാഷണൽ സെന്റർ ഓഫ് ജസ്റ്റിസ് ഫോർ പാലസ്തീൻ പറയുന്നു. കാനഡയിൽ പലസ്തീൻ പതാക ഉയർത്തുന്ന ഒരേയൊരു നഗരം ടൊറന്റോ മാത്രമല്ല ബ്രാംപ്ടണിലേയും കാൽഗറിയിലെയും മിസ്സിസാഗയിലെയും സിറ്റി ഹാളുകളിൽ പതാക ഉയർന്നു. അതേസമയം പതാക ഉയർത്തുന്നതിനെതിരെ ഇസ്രയേൽ അനുകൂല സംഘടനയായ തഫ്‌സിക് ഓർഗനൈസേഷൻ നിയമപരമായി എതിർപ്പ് ഉന്നയിച്ചിരുന്നു. ജൂത സമൂഹത്തിനെതിരെ “അക്രമത്തിന് പ്രേരിപ്പിക്കുന്നതിന്” ഉത്തരവാദികളായ ഗ്രൂപ്പുകളെ ഈ പരിപാടി പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്, പരിപാടി തടയുന്നതിന് സംഘടന കോടതിയിൽ ഇൻജക്ഷൻ ഫയൽ ചെയ്തു.

സെപ്റ്റംബറിൽ കനേഡിയൻ സർക്കാർ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കാനഡ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ പതാകകൾ അവരുടെ ദേശീയ ദിനങ്ങളിലോ പ്രത്യേക വാർഷികങ്ങളിലോ സിറ്റി ഹാളിൽ ഉയർത്താൻ നിലവിലെ നിയമം അനുവദിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!