Saturday, January 31, 2026

ബിസി എമർജൻസി അലേർട്ട് സിസ്റ്റം ടെസ്റ്റ് നാളെ

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ നിവാസികളുടെ ഫോണുകളിൽ നാളെ ടെസ്റ്റ് അലേർട്ടുകൾ മുഴങ്ങും. നവംബർ 19 ബുധനാഴ്ച ഉച്ചയ്ക്ക് 1:55-നാണ് പ്രവിശ്യയിൽ എമർജൻസി അലേർട്ട് സിസ്റ്റം പരീക്ഷിക്കുക. ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി റേഡിയോ, ടെലിവിഷൻ, വയർലെസ് ഉപകരണങ്ങളിലായി സന്ദേശം ലഭിക്കുമെന്ന് അലേർട്ട് റെഡി റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ കുർട്ട് എബി അറിയിച്ചു.

നിർണായക ഘട്ടങ്ങളിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായാണ് ‘അലർട്ട് റെഡി’ എന്ന സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാനഡയിലുടനീളം മെയ്, നവംബർ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണയാണ് എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷിക്കുന്നത്. ഈ സാങ്കേതികവിദ്യ എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എമർജൻസി അലേർട്ട് നൽകുന്നതെന്ന് കുർട്ട് എബി പറഞ്ഞു. തീപിടിത്തം, പാരിസ്ഥിതിക ഭീഷണികൾ, സിവിൽ എമർജൻസി, കാണാതാകുന്ന കുട്ടികൾക്കുള്ള ആംബർ അലർട്ട്, ചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഈ അലർട്ടുകൾ പ്രക്ഷേപണം ചെയ്യും. ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ എമർജൻസി മാനേജ്മെൻ്റ് ഉദ്യോഗസ്ഥർ, എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ, ബ്രോഡ് കാസ്റ്റ് ഇൻഡസ്ട്രി എന്നിവയുമായി സഹകരിച്ചാണ് ‘അലർട്ട് റെഡി’ വികസിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!