Saturday, December 13, 2025

എച്ച്1-ബി വീസ ഉടമകളെ കാത്ത് കാനഡ: പുതിയ ആക്സിലറേറ്റഡ് പാത്ത് വേ ആരംഭിക്കുന്നു

ഓട്ടവ : യുഎസിലെ എച്ച്1-ബി വീസ ഉടമകൾക്ക് കാനഡയിൽ സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനുമായി പുതിയ ആക്സിലറേറ്റഡ് പാത്ത് വേ ആരംഭിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തിലെ അനിശ്ചിതത്വത്തിൽ ആയിരക്കണക്കിന് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. H1-B വീസ നിരക്കുകൾ കുത്തനെ വർധിപ്പിക്കുകയും മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് കാനഡയുടെ ഈ നീക്കം. കാനഡയുടെ ആരോഗ്യ സംരക്ഷണം, ഗവേഷണം, നൂതന വ്യവസായങ്ങൾ തുടങ്ങിയ നിർണായക മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും പരിഹരിക്കുന്നതിനൊപ്പം മുൻകാല പൈലറ്റ് പ്രോഗ്രാമുകളെ അടിസ്ഥാനമാക്കി ആയിരിക്കും പുതിയ പാത്ത് വേ ഒരുക്കുക.

നിലവിൽ യുഎസിൽ H-1B സ്റ്റാറ്റസിൽ ജോലി ചെയ്യുന്ന ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ കാനഡയുടെ തൊഴിലാളി ക്ഷാമം രൂക്ഷമായ മേഖലകളിലേക്ക് എച്ച്1-ബി വീസ ഉടമകളെ വേഗത്തിൽ എത്തിക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ പാത്ത് വേ ടെക്നോളജി പ്രൊഫഷണലുകൾ, ശാസ്ത്ര ഗവേഷകർ, എഞ്ചിനീയർമാർ, നൂതന വ്യവസായ വിദഗ്ധർ എന്നിവർക്ക് പ്രയോജനകരമാകും.

സാധുവായ H1-B വീസയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്നവരായിരിക്കണം അപേക്ഷകർക്കായി 2023-ൽ, കാനഡ പ്രത്യേക ഓപ്പൺ വർക്ക് പെർമിറ്റ് പ്രോഗ്രാം ആരംഭിച്ചിരുന്നു. 10,000 പേർക്കായി നിശ്ചയിച്ച ഈ വർക്ക് പെർമിറ്റ് പ്രോഗ്രാം ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ഈ സ്ലോട്ടുകൾ പൂർത്തിയായിരുന്നു. ഈ വൻ വിജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പുതിയ അതിവേഗ സ്ഥിരതാമസ പാത പ്രഖ്യാപിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!