എഡ്മിന്‍റൻ : ലിസ്റ്റീരിയ മോണോസൈറ്റോജീൻ മലിനീകരണ സാധ്യതയുള്ളതിനാൽ, ആൽബർട്ടയിലും ബ്രിട്ടിഷ് കൊളംബിയയിലും വിൽക്കുന്ന ബെയ്ക്ഡു പീക്ക് ബ്രാൻഡ് ഇനോക്കി കൂണുകൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചുവിളിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.

ലിസ്റ്റീരിയ അടങ്ങിയ ഭക്ഷണം കേടായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. പക്ഷേ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശിവേദന, കടുത്ത തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്. ലിസ്റ്റീരിയ അണുബാധ അകാല പ്രസവം, നവജാതശിശുവിന് അണുബാധ, നേരത്തെയുള്ള പ്രസവം എന്നിവയ്ക്ക് കാരണമാകും.
