ഓട്ടവ : കാനഡയിൽ വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കൊരു സന്തോഷവാർത്ത. നിലവിൽ, കാനഡയിലുള്ള വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് പുതുക്കൽ വേഗത്തിലാക്കാൻ പുതിയ ഓട്ടോമേഷൻ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് കാനഡ. സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷൻ എലിജിബിലിറ്റി മോഡൽ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം അപേക്ഷകൾക്ക് ഉടൻ അംഗീകാരം നൽകി പ്രോസ്സസിങ് സമയം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. നിലവിൽ, സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷനുകൾക്കുള്ള ശരാശരി പ്രോസ്സസിങ് സമയം 162 ദിവസമാണ്. ഈ സമയം കുറച്ച് അപേക്ഷകൾ വേഗത്തിൽ പ്രോസ്സസ് ചെയ്യാനും സങ്കീർണ്ണമായ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കാനും പുതിയ ഓട്ടോമേഷൻ ടൂൾ സഹായിക്കുമെന്ന് ഐആർസിസി റിപ്പോർട്ട് ചെയ്തു.

സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷൻ എലിജിബിലിറ്റി മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അപേക്ഷകൾ നിരസിക്കാൻ കഴിയില്ല എന്നതാണ്. ഈ സംവിധാനത്തിന് പോസിറ്റീവായ ‘എലിജിബിലിറ്റി’ (യോഗ്യത) തീരുമാനങ്ങൾ മാത്രമേ ഓട്ടോമേറ്റ് ചെയ്യാൻ സാധിക്കൂ. സങ്കീർണ്ണമായ അപേക്ഷകൾ സിസ്റ്റത്തിന് അംഗീകരിക്കാൻ കഴിയാത്ത പക്ഷം ആ അപേക്ഷകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന് കൈമാറും. അതായത് ഈ സംവിധാനം അപേക്ഷകളുടെ യോഗ്യത മാത്രമായിരിക്കും പരിശോധിക്കുക. സുരക്ഷ, ക്രിമിനൽ പശ്ചാത്തലം, ആരോഗ്യം തുടങ്ങിയ ‘അഡ്മിസിബിലിറ്റി’ പരിശോധനകൾ എപ്പോഴും ഉദ്യോഗസ്ഥർ തന്നെയാണ് നടത്തുക.

സുതാര്യത ഉറപ്പാക്കുന്ന ‘ഡിസിഷൻ ട്രീ’ മോഡലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓട്ടോമേഷനിലൂടെ പക്ഷപാതം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ഗുണനിലവാര പരിശോധനകൾ നടത്തുമെന്നും, വംശീയം, മതം പോലുള്ള സവിശേഷതകളെ അടിസ്ഥാനമാക്കി സിസ്റ്റം തീരുമാനമെടുക്കില്ലെന്നും ഐആർസിസി വ്യക്തമാക്കി. മാത്രമാണ് ഈ സംവിധാനം ബാധകമാവുക.
