Monday, March 9, 2026

കാനഡയിലെ നഗരങ്ങൾക്ക് പുതിയ ഫണ്ടിങ് മോഡൽ വേണം: സാസ്കറ്റൂൺ മേയർ

സാസ്കറ്റൂൺ : കാനഡയിലെ നഗരങ്ങൾക്ക് പുതിയ ഫണ്ടിങ് മോഡൽ വേണമെന്ന് സാസ്കറ്റൂൺ മേയർ സിന്തിയ ബ്ലോക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രോപ്പർട്ടി ടാക്സ് വർധന (8.23%) സിറ്റി കൗൺസിൽ ചർച്ച ചെയ്യാനിരിക്കെയാണ് മേയറുടെ പ്രസ്താവന. പ്രോപ്പർട്ടി ടാക്സ് മാത്രം ആശ്രയിച്ചുള്ള നിലവിലെ രീതി പഴയതാണെന്നും, പുതിയൊരു കരാർ ലഭിക്കാൻ രാജ്യത്തെ എല്ലാ നഗരങ്ങളും പ്രവിശ്യകളും വ്യാപാര സമൂഹവും ഒരുമിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. ഈ വർഷം നിർദ്ദേശിച്ച 8.23% വർധനയിൽ പകുതിയോളവും വരുന്നത് പൊലീസ് ബജറ്റ് വർധന കാരണമാണെന്ന് ബ്ലോക്ക് അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് താൻ പൊലീസ് ബജറ്റിനെ പിന്തുണയ്ക്കുമെന്നും അവർ വ്യക്തമാക്കി.

ഭവനരഹിതർക്കായി പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ മേയർ, ഭവനരഹിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. 86 ലക്ഷം ഡോളറി​ന്റെ ചിലവ് കുറഞ്ഞ ഭവന പദ്ധതിയും പ്രാഥമിക ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പണം ലാഭിക്കാനായി സിറ്റി റിക്രിയേഷൻ സെന്ററുകളുടെ സമയം കുറയ്ക്കുന്നതിനെ മേയർ എതിർത്തു. പൊലീസ് ബജറ്റിലെ വർധനയിൽ വ്യാപാര സമൂഹം വലിയ ആശങ്കയിലാണെന്ന് നോർത്ത് സാസ്കറ്റൂൺ ബിസിനസ് അസോസിയേഷൻ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!