കാൽഗറി : നഗരത്തിലെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഇന്ത്യൻ പൗരനായ ഇമിഗ്രേഷൻ തടവുകാരൻ രക്ഷപ്പെട്ടതായി കനേഡിയൻ ബോർഡർ സർവീസസ് അറിയിച്ചു. കാൽഗറിയിലെ റോക്കിവ്യൂ ആശുപത്രിയിൽ നിന്നാണ് ഇന്ത്യൻ പൗരൻ ജഗ്ദീപ് സിങ് രക്ഷപ്പെട്ടത്.

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ജഗ്ദീപ് സിങ്ങിനെ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. സിങ്ങിനെ കണ്ടെത്താൻ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് അന്വേഷിക്കുന്നുണ്ടെന്ന് CBSA അറിയിച്ചു. ജഗ്ദീപ് സിങ്ങിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജഗ്ദീപ് സിങ്ങിനെ സ്വയം പിടികൂടാൻ ശ്രമിക്കരുതെന്നും ഏജൻസി നിർദ്ദേശിച്ചു.
