Wednesday, March 18, 2026

ബിസി നോർത്ത് ഡെൽറ്റയിലെ അലക്സ് ഫ്രേസർ പാലത്തിന് സമീപം വൻ തീപിടുത്തം

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ നോർത്ത് ഡെൽറ്റയിലുള്ള അലക്സ് ഫ്രേസർ പാലത്തിന് സമീപം വൻ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. തുറമുഖത്തിന്‍റെ ഉടമസ്ഥതയിലുള്ള വെയർഹൗസിൽ രാവിലെ ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് വൻകൂവർ ഫ്രേസർ പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു.

തീപിടിത്തം നിലവിൽ തുറമുഖ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല, പോർട്ട് അതോറിറ്റി വക്താവ് അറിയിച്ചു. ഡെൽറ്റ ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥർക്ക് ഒപ്പം സറേയിൽ നിന്നുള്ള ജീവനക്കാരും തീ അണയ്ക്കാൻ സഹായിച്ചു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഉച്ചയ്ക്ക് ഒന്നര വരെ തീ പൂർണ്ണമായും കെടുത്താൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ആർക്കെങ്കിലും പരുക്കേറ്റതായോ കാണാതായതായോ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല, ഡെൽറ്റ ഫയർ ആൻഡ് എമർജൻസി സർവീസസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!