ഹാലിഫാക്സ് : ഏകദേശം ഒരു മാസത്തെ സമരത്തിന് ശേഷം പുതിയ കരാറിലെത്തിയതോടെ രണ്ട് ഹാലിഫാക്സ് സർവകലാശാലകളിലെ പാർട്ട് ടൈം ജീവനക്കാർ വീണ്ടും ജോലിയിൽ പ്രവേശിച്ചു. വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ അവസാനം മുതൽ സെൻ്റ് മേരീസ് യൂണിവേഴ്‌സിറ്റിയിലെയും മൗണ്ട് സെൻ്റ് വിൻസെൻ്റ് യൂണിവേഴ്‌സിറ്റിയിലെയും പാർട്ട് ടൈം ജീവനക്കാർ പണിമുടക്കിലായിരുന്നു.

പുതിയ കരാറിൽ വേതന വർധനയും തൊഴിൽ സുരക്ഷയും ഉൾപ്പെടുന്നതായി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ CUPE അറിയിച്ചു. കൂടാതെ ജീവനക്കാർക്ക് യൂണിവേഴ്‌സിറ്റിയിൽ രു കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പ് സമയത്തിനും പരീക്ഷകൾ അവസാനിച്ചതിന് ശേഷമുള്ള ഗ്രേഡിങ് കാലയളവിനും നിശ്ചിത വേതനം ലഭിക്കുമെന്നും യൂണിയൻ വ്യക്തമാക്കി. പുതിയ കരാറിലെത്തുന്നതിന് മുമ്പ്, കാനഡയിൽ ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്ന പാർട്ട് ടൈം ജീവനക്കാരായിരുന്നു ഇവരെന്നും CUPE പറയുന്നു.
