യെല്ലോ നൈഫ് : കാനഡയിലുടനീളമുള്ള വ്യാപാര തടസ്സങ്ങൾ നീക്കുന്നതിനായി ദേശീയ വ്യാപാര കരാറിൽ ഒപ്പുവച്ച് പ്രൊവിൻഷ്യൽ- ടെറിറ്റോറിയൽ സർക്കാരുകൾ. കാനഡയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ എല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും വിൽക്കാൻ അനുവദിക്കുന്നതാണ് കരാർ. ബുധനാഴ്ച യെല്ലോ നൈഫിൽ നടന്ന യോഗത്തിൽ രാജ്യത്തെ വ്യാപാര മന്ത്രിമാരാണ് കരാർ ഒപ്പുവെച്ചത്. കരാർ അടുത്ത മാസം പ്രാബല്യത്തിൽ വരും. ഭക്ഷണം, പാനീയങ്ങൾ, പുകയില, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയെ കരാറിൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും മിക്ക ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണ്.

ഉയരുന്ന പണപ്പെരുപ്പവും ട്രംപ് ഭരണകൂടം സൃഷ്ടിക്കുന്ന അസ്ഥിരതയും അരാജകത്വവും അന്തർ പ്രവിശ്യാ വ്യാപാര തടസ്സങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രാദേശിക വ്യാപാരികൾക്ക് ഉത്തേജനമാകുമെന്നും കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് പറയുന്നു. കൂടാതെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവർഷം 20,000 കോടി ഡോളർ സംഭാവന ചെയ്യുമെന്നും അസോസിയേഷൻ പറഞ്ഞു.
