വാഷിങ്ടൺ : ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടസൊഹ്‌റാന്‍ മംദാനിയുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് നാളെ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലായിരിക്കും കൂടിക്കാഴ്ചയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

മേയര്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ മംദാനിയെ ട്രംപ്അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. മംദാനി കമ്യൂണിസ്റ്റാണെന്നും വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന് ദുരന്തമാകുമെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളും നടത്തിയിരുന്നു. എന്നാല്‍ വിജയിച്ചതിനു പിന്നാലെ ട്രംപ് നിലപാട് മയപ്പെടുത്തി. സൊഹ്റാന്‍ മംദാനി കൂടിക്കാഴ്ചയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ കാണാൻ സമ്മതിച്ചതായും കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
