Saturday, November 22, 2025

ടെക് വ്യവസായവുമായി അടുക്കാൻ ഫെഡറൽ ഗവൺമെൻ്റ്‌; നികുതി പരിഷ്‌കരിക്കൽ ആദ്യഘട്ടം, അനുകൂലിച്ചും വിയോജിച്ചും വിദഗ്‌ദ്ധർ

ഓട്ടവ: കാനഡയുടെ സാമ്പത്തിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ ഗവൺമെന്റ് രാജ്യത്തെ സാങ്കേതിക വ്യവസായവുമായി ദീർഘകാലമായി നിലനിന്നിരുന്ന അകൽച്ച അവസാനിപ്പിച്ച് ബന്ധം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണെന്ന്‌ വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. അടുത്തിടെ പാസാക്കിയ ഫെഡറൽ ബജറ്റിലെ ഒരു പ്രധാന നവീകരണ നയ പരിഷ്കരണത്തിന് ഓട്ടവ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് ഭീമൻ ഷോപ്പിഫൈ നേരിട്ട് സഹായം നൽകിയ സംഭവമാണ്‌ പ്രധാനമന്ത്രി മാർക്ക് കാർണി വെളിപ്പെ‌ടുത്തിയത്‌. മൺട്രിയോളിൽ നടന്ന ഒരു ബിസിനസ്സ് പരിപാടിയിൽ സംസാരിക്കവെയാണ്‌, സർക്കാർ നേരിടുന്ന ഭരണപരമായ ബുദ്ധിമുട്ടുകൾ കാർണി പങ്കുവച്ചത്‌. തുടർന്നാണ്‌ ഷോപ്പിഫൈയുടെ സഹായം തേടിയ കാര്യം വെളിപ്പെടുത്തിയത്‌. ഈ പ്രക്രിയ പുനർരൂപകൽപ്പന ചെയ്യാൻ ഞങ്ങളെ സഹായിക്കാമോ എന്ന് ഷോപ്പിഫൈയോട് ചോദിച്ചതായും അവർ 48 മണിക്കൂറിനുള്ളിൽ തിരികെ വന്ന് ‘ഇത് ചെയ്യൂ’ എന്ന് പറഞ്ഞെങ്കിലും മൂന്ന് മാസത്തേക്ക് ഞങ്ങൾ അത് നോക്കിനിൽക്കുകയായിരുന്നെന്ന്‌ പറഞ്ഞ കാർണി അവസാനം അവർ പറഞ്ഞത്‌ തന്നെ തങ്ങൾക്ക്‌ ചെയ്യേണ്ടി വന്നെന്നും കൂട്ടിച്ചേർത്തു.


ഷോപ്പിഫൈ പ്രസിഡന്റ് ഹാർലി ഫിങ്കൽസ്റ്റൈൻ ബിൽഡ് കാനഡ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത മെമ്മോയിലെ നിർദ്ദേശങ്ങൾ ഫെഡറൽ ബജറ്റിലെ മാറ്റങ്ങളിൽ പ്രതിഫലിച്ചതായും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പ്രോജക്റ്റ് പൂർത്തിയായ ശേഷം റിബേറ്റ് ആയി നൽകിയിരുന്ന ഫണ്ടിംഗിന് പകരം, ഇനി മുൻകൂട്ടി അംഗീകാരം നൽകും. ഇത് കമ്പനികൾക്ക് പണത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കുകയും കൂടുതൽ ചലനാത്മകമായ നവീകരണത്തിന് പ്രോത്സാഹനം നൽകുകയും ചെയ്തത്‌ ഇതിൽ പ്രധാനമാണ്‌. അതേ പോലെ ശാസ്ത്ര ഗവേഷണ-പരീക്ഷണ വികസന നികുതി ക്രെഡിറ്റ് (SR&ED) ചെലവുകൾക്കുള്ള വാർഷിക പരിധി 60 ലക്ഷം ഡോളറാക്കി ഇരട്ടിയാക്കി. കാനഡ റവന്യൂ ഏജൻസിയുടെ ഓഡിറ്റ് പ്രക്രിയയുടെ ഭരണപരമായ ഭാരം കുറയ്ക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ പദ്ധതിയിടുന്നതും നിർണായകമാറ്റമാണ്‌. അതേ സമയം സർക്കാർ സാങ്കേതികവിദഗ്ദ്ധരുമായി നേരിട്ട് ഇടപെഴകുന്നത് നല്ലതാണെങ്കിലും, സുതാര്യതയില്ലായ്മ ആശങ്കയുണ്ടാക്കുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സുതാര്യമല്ലെങ്കിൽ സ്വാധീനം ചെലുത്തുന്ന ഇടപെടലുകൾ സംഭവിക്കാമെന്നുമാണ്‌ കണക്കുക്കൂട്ടൽ. അതേ സമയം കനേഡിയൻ സാമ്പത്തിക വളർച്ചയ്ക്കും പരമാധികാര ശേഷി കെട്ടിപ്പടുക്കുന്നതിനും ഈ മാറ്റം നല്ലതാണെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!