ഹാലിഫാക്സ്: ഡാർട്ട്മൗത്തിൽ ഡിഫൻസ് ലാബിനായി 2.9 കോടി നിക്ഷേപിക്കുമെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി. സെന്റർ ഫോർ ഓഷ്യൻ വെഞ്ചേഴ്‌സ് ആൻഡ് എന്റർപ്രണർഷിപ്പിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ ഒരു ഫെസിലിറ്റി ഒരുക്കാൻ സർക്കാർ പദ്ധതിയിടുന്നതായി മക്ഗിന്റി പറയുന്നു.

കാനഡയിലെ ഇത്തരത്തിലുള്ള ആദ്യത്തെ മാരിടൈം ഡിഫൻസ് ലാബ് ഇതായിരിക്കുമെന്ന് മന്ത്രി പറയുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഓട്ടോണമസ് സിസ്റ്റങ്ങൾ, ആർട്ടിക് ഗവേഷണം, സമുദ്ര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളിൽ ഈ ഫെസിലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മക്ഗിന്റി പറയുന്നു.
