തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി സര്‍ക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. ഇത് വെറുമൊരു വീഴ്ചയല്ലെന്നും, രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ നടന്ന ഗുരുതരമായ ഗൂഢാലോചനയാണെന്നും രാജീവ് ചന്ദ്രശേഖര്‍.
കള്ളത്തരത്തെ വീഴ്ച എന്ന് പറഞ്ഞ് ലഘൂകരിക്കുന്ന സി.പി.ഐ.എമ്മിന്റെ നിലപാട് ഇനി നടക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് കൊള്ള മാത്രമാണ് ചെയ്യാന്‍ ആഗ്രഹം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേരള മന്ത്രിമാര്‍ക്ക് പങ്കുണ്ട്. ഞാന്‍ ആരുടെയെങ്കിലും വീട്ടില്‍ കയറി സ്വര്‍ണം എടുത്താല്‍ അത് വീഴ്ചയാണോ കളവാണോ? സി.പി.ഐ.എം. ചെയ്താല്‍ അത് വീഴ്ച, ബാക്കിയുള്ളവര്‍ ചെയ്താല്‍ കളവ്. ആ നയം ഇനി നടക്കില്ല, ചന്ദ്രശേഖര്‍ പറഞ്ഞു.

കൂടാതെ, കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും വിജിലന്‍സ് റിപ്പോര്‍ട്ടുകളും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്മെന്റ് ശബരിമലയെ സംരക്ഷിക്കാന്‍ തയ്യാറാണ്. ഈ വിഷയങ്ങള്‍ നരേന്ദ്ര മോദിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
