Saturday, January 31, 2026

ഫൊക്കാന യൂത്ത് പ്രതിനിധി: കാനഡയില്‍ നിന്നും ഡോ. ക്രിസ്‌ല ലാൽ മത്സരരംഗത്ത്

ടൊറൻ്റോ : 2026- 28 കാലയളവിലേക്ക് ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയിൽ നിന്നും ഡോ. ക്രിസ്‌ല ലാൽ മത്സരിക്കുന്നു. ബ്രോക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെഡിക്കല്‍ സയന്‍സില്‍ ഡിഗ്രിയും, സെൻ്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും നേടിയിട്ടുള്ള ക്രിസ്‌ല ലാല്‍ ഔദ്യോഗിക രംഗത്തിനു പുറമെ സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്.

ബ്രോക്ക് മലയാളി അസോസിയേഷന്‍ ഇവൻ്റ് കോര്‍ഡിനേറ്റര്‍, തുടര്‍ന്ന് പ്രസിഡൻ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ക്രിസ്‌ല ലാല്‍ നയാഗ്രാ മലയാളി അസോസിയേഷന്‍, നയാഗ്രാ സീറോ മലബാര്‍ ചര്‍ച്ച് എന്നിവയുടെ യുവജന പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ല്‍ ‘തിലകം’ എന്ന പേരില്‍ ഒരു സാംസ്‌കാരിക പരിപാടിക്ക് നേതൃത്വം നല്‍കി. ആതുര സേവന രംഗത്ത് നില്‍ക്കുമ്പോഴും സാമൂഹിക- സാംസ്‌കാരിക രംഗത്തും സജീവമായ ക്രിസ്‌ല നല്ലൊരു നര്‍ത്തകി കൂടിയാണ്. ഫൊക്കാന ഇപ്പോഴത്തെ കമ്മിറ്റിയില്‍ യൂത്ത് പ്രതിനിധിയായും, ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്ക് കോര്‍ഡിനേറ്ററും കൂടിയാണ് ക്രിസ്‌ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!