Monday, March 9, 2026

സെന്റ് ലൂയിസ് റെയിൽവേ പാലം ഇനി മുതൽ നടപ്പാത

റെജൈന : പത്ത് വർഷത്തിലധികമായി അടച്ചിട്ട സെന്റ് ലൂയിസ് റെയിൽവേ പാലം ഇനി കാൽനട പാതയാ‍യി ഉപയോ​ഗിക്കും. 2014-ൽ അടച്ചുപൂട്ടിയ സൗത്ത് സസ്കാച്വാൻ നദിക്ക് കുറുകെയുള്ള ഈ പാലം വിനോദസഞ്ചാര കേന്ദ്രവും മെറ്റിസ് (Métis) സംസ്കാരത്തെക്കുറിച്ച് അറിവ് പകരുന്ന ചരിത്ര അവശേഷിപ്പുമാണ്. പുതിയ പാലം നിർമ്മിക്കുന്നതിനിടെ പ്രദേശത്ത് നിന്നും 1ലക്ഷം വർഷം പഴക്കമുള്ള പുരാതന കാട്ടുപോത്തിന്റെ (Bison) അവശിഷ്ടങ്ങൾ കണ്ടെത്തിയതും പുനരുദ്ധാരണത്തിന് പ്രചോദനമായി.

പഴയ പാലത്തെ ആകർഷകമായി നിലനിർത്താൻ സെന്റ് ലൂയിസ് ഹിസ്റ്റോറിക് സൊസൈറ്റിയാണ് മുൻകൈയെടുത്തത്. ഏഴ് വർഷം നീണ്ട കമ്മ്യൂണിറ്റി ഫണ്ട് ശേഖരണത്തിലൂടെ 1.8 ലക്ഷം ഡോളർ സമാഹരിച്ചു. ഈ പണം ഉപയോഗിച്ച് പാലത്തിൽ സുരക്ഷാ സംവിധാനങ്ങളും മെറ്റിസ് സംസ്കാരം പ്രതിഫലിക്കുന്ന കലാപരമായ പ്രവേശന കവാടവും ഒരുക്കി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ സംരംഭം വിജയിക്കാൻ കാരണമെന്ന് സന്നദ്ധപ്രവർത്തകനായ മൈക്കിൾ ഡ്യൂബെ പറഞ്ഞു. ഇത് ഫ്രഞ്ച്, മെറ്റിസ്, തദ്ദേശീയ ജനതകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!