Wednesday, December 10, 2025

സൈബർ ആക്രമണം റഷ്യയിൽ നിന്ന്: നോവസ്കോഷ പവർ സിഇഒ

ഹാലിഫാക്സ് : ഈ വർഷം ആദ്യം നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യയിൽ നിന്നുള്ള അജ്ഞാത സംഘമാണെന്ന് കരുതുന്നതായി നോവസ്കോഷ പവർ സിഇഒ പീറ്റർ ഗ്രെഗ് അറിയിച്ചു. ഉപയോക്താക്കളുടെ ബില്ലിങ്ങിനെക്കുറിച്ചുള്ള പരാതികൾക്ക് മറുപടി നൽകാൻ ചേർന്ന നിയമസഭാ സമിതി യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സൈബർ ആക്രമണം റഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരിൽ നിന്നാണ് നേരിട്ടതെന്ന് സാങ്കേതിക വിദഗ്ധരുടെയും ഇന്‍റലിജൻസ് ടീമിന്‍റെയും റിപ്പോർട്ട് സൂചിപ്പിക്കുന്നതായി ഗ്രെഗ്, എംഎൽഎമാരോട് വെളിപ്പെടുത്തി. സൈബർ ആക്രമണത്തിന് മുമ്പും ശേഷവും കമ്പനി സൈബർ സുരക്ഷ വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ലോകമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്നും ഗ്രെഗ് പറഞ്ഞു. അമിതമായി പണം ഈടാക്കപ്പെട്ട ഉപയോക്താക്കൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

കമ്പനി ഇനി സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ ശേഖരിക്കില്ല. മാർച്ച് 31 ഓടെ അവ സിസ്റ്റത്തിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്യുമെന്നും ഗ്രെഗ് പറഞ്ഞു. മാർച്ച് അവസാനത്തോടെ മീറ്ററുകൾ കമ്പനിയുടെ ബില്ലിങ് സിസ്റ്റവുമായി വീണ്ടും ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വർഷാവസാനത്തോടെ നോവസ്കോഷ പവർ വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കുമെന്നും സിഇഒ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!