Tuesday, March 17, 2026

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 777 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓട്ടവ : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 777 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. അതേസമയം ഈ നറുക്കെടുപ്പിലെ സിആർഎസ് കട്ട്-ഓഫ് സ്കോർ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്നതാണെന്നും ഐആർസിസി അറിയിച്ചു. 699 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

നവംബർ മാസം നടക്കുന്ന നാലാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. നവംബർ 10 ന് PNP നറുക്കെടുപ്പും, നവംബർ 12 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പും, തുടർന്ന് നവംബർ 14 ന് ഹെൽത്ത് കെയർ വിഭാഗം നറുക്കെടുപ്പും നടന്നിരുന്നു. ഇതുവരെ, IRCC 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 87,476 ITAകൾ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!