ഓട്ടവ : തുടർച്ചയായി രണ്ടാം ദിവസവും കാനഡയിലേക്കുള്ള കുടിയേറ്റത്തിന് വഴി തുറക്കുന്ന എക്സ്പ്രസ് എൻട്രി സിസ്റ്റത്തിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 1,000 പേർക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. 531 എന്ന കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ജൂലൈ മുതലുള്ള സിഇസി നറുക്കെടുപ്പിൽ സിആർഎസ് കട്ട്-ഓഫ് ഏറ്റവും താഴ്ന്ന നിലയിലെത്തി.

നവംബറിലെ അഞ്ചാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. നവംബർ 10 ന് PNP നറുക്കെടുപ്പും, നവംബർ 12 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പും, തുടർന്ന് നവംബർ 14 ന് ഹെൽത്ത് കെയർ വിഭാഗം നറുക്കെടുപ്പും നവംബർ 25 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പും നടന്നിരുന്നു. ഇതുവരെ, 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 88,476 ഐടിഎകൾ നൽകിയിട്ടുണ്ട്.
