വാഷിങ്ടൺ ഡിസി : വാഷിങ്ടണിൽ രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് വെടിയേറ്റു. വൈറ്റ്ഹൗസിൽ നിന്ന് ഏതാനും തെരുവുകൾക്ക് അകലെയാണ് വെടിവയ്പ്പ് നടന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് ഡിസി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. നാഷണൽ ഗാർഡ് അംഗങ്ങൾക്ക് വെടിയേറ്റതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പരുക്കേറ്റവരുടെ ഐഡൻ്റിറ്റിയോ നിലവിലെ അവസ്ഥയോ വ്യക്തമല്ല.

അന്വേഷണം തുടരുന്നതിനാൽ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം വെടിവെപ്പിനെക്കുറിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ് പറഞ്ഞു.
