Thursday, November 27, 2025

വെസ്റ്റ് കോസ്റ്റ് പൈപ്പ്‌ ലൈൻ; ചരിത്രപരമായ കരാറിൽ ഒപ്പിട്ട്‌ മാർക്ക്‌ കാർണിയും ഡാനിയേൽ സ്‌മിത്തും

കാൽഗറി: വെസ്റ്റ് കോസ്റ്റിലേക്ക് എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള കരാറുകൾ ഉൾപ്പെടുന്ന ഒരു സുപ്രധാന ധാരണാപത്രത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും വ്യാഴാഴ്ച ഒപ്പുവച്ചു. ഏഷ്യൻ വിപണികളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിനായി ഒരു ഡീപ് സീ തുറമുഖം അനുവദിക്കാനും തീരദേശ ടാങ്കർ നിരോധനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഈ കരാർ വാതിൽ തുറക്കും. കാൽഗറിയിൽ നടന്ന ചടങ്ങിൽ, ഇത് ആൽബർട്ടയ്ക്കും കാനഡയ്ക്കും മികച്ച സംരംഭമാണെന്ന്‌ ഇരുനേതാക്കളും പ്രഖ്യാപിച്ചു. ദേശീയ താത്‌പര്യമുള്ള പദ്ധതിയായി അംഗീകരിക്കപ്പെടുന്നതിനൊപ്പം തദ്ദേശീയ പങ്കാളിത്തവും സാമ്പത്തിക നേട്ടങ്ങളും ഉറപ്പാക്കുന്നതിലുമാണ്‌ ഫെഡറൽ സർക്കാർ ഉറ്റുനോക്കുന്നത്‌. അതേ സമയം ആൽബർട്ടയ്‌ക്ക്‌ വൈദ്യുതി നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. 2035-ൽ പ്രാബല്യത്തിൽ വരേണ്ട ശുദ്ധമായ വൈദ്യുതി നിയന്ത്രണങ്ങൾ (Clean Electricity Regulations) ആൽബർട്ടയിൽ താൽക്കാലികമായി നിർത്തിവയ്ക്കും. പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന ആൽബെർട്ടൻ ഗ്രിഡിന് ഇത് വലിയ വിജയമായിരിക്കും. എണ്ണ-വാതക മേഖലയിലെ ഫെഡറൽ ഉദ്‌വമന പരിധിയിൽ നിന്നും ആൽബർട്ട ഒഴിവാകും. ഇതിന്‌ പകരമായി ആൽബർട്ട തങ്ങളുടെ വ്യാവസായിക കാർബൺ വില ഏപ്രിൽ 1-ഓടെ ടണ്ണിന് 130 ഡോളർ ആയി വർദ്ധിപ്പിക്കാൻ തത്ത്വത്തിൽ സമ്മതിച്ചു. ഇത് നിലവിലെ ഫെഡറൽ മാനദണ്ഡത്തേക്കാൾ നിലവിൽ കൂടുതലാണ്.


2035 ആകുമ്പോഴേക്കും മീഥേൻ ഉദ്‌വമനം 2014-ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനം കുറയ്ക്കുന്നതിനുള്ള കരാറിൽ ഇഏപ്രിൽ 1-ന് മുമ്പ് ഒപ്പിടും.പുതിയ പൈപ്പ്‌ലൈൻ പദ്ധതിയെ പാത്ത്‌വേസ് അലയൻസ് കാർബൺ ക്യാപ്‌ചർ പദ്ധതിയുമായി കൂട്ടിച്ചേർക്കുന്നതാണ്‌ കരാറിലെ മറ്റൊരു പ്രധാന നിർദ്ദേശം. ഈ രണ്ട് പദ്ധതികളും ഒരുമിച്ച് നിർമ്മിക്കണമെന്നും കരാറിൽ പറയുന്നു. അതേ സമയം പൈപ്പ്‌ലൈൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിൽ ബ്രിട്ടീഷ് കൊളംബിയശക്തമായ എതിർപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ടാങ്കർ നിരോധനം നീക്കുന്നത് മേഖലയിലെ നിലവിലുള്ള പദ്ധതികൾക്കും തീരദേശ ഫസ്റ്റ് നേഷൻസുമായി ഉണ്ടാക്കിയ ധാരണകൾക്കും ഭീഷണിയാകുമെന്ന് ബിസി പ്രീമിയർ ഡേവിഡ് എബി അഭിപ്രായപ്പെട്ടിരുന്നു. പൈപ്പ്‌ലൈൻ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് ബിസിയിലെ ഒരു കൂട്ടം ഫസ്റ്റ് നേഷൻസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. എങ്കിലും പൈപ്പ്‌ലൈൻ പദ്ധതിയിൽ ഒട്ടാവയും ആൽബെർട്ടയും ബിസിയുമായി ഇടപെഴകുമെന്നും, പദ്ധതികളിലൂടെ ബിസിയുടെ സാമ്പത്തിക താത്‌പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹകരിക്കുമെന്നും ധാരണാപത്രത്തിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!