Thursday, November 27, 2025

ലൈംഗിക കുറ്റകൃത്യ കേസുകളിൽ ‘പുനഃസ്ഥാപന നീതി’; ഒൻ്റാരിയോ സർക്കാർ പരിശോധിക്കണമെന്ന്‌ ആവശ്യം

ടൊറന്റോ: ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ക്രിമിനൽ പ്രോസിക്യൂഷന് പകരമായി പുനഃസ്ഥാപന നീതി (Restorative Justice) നടപ്പിലാക്കുന്ന നയം ഒന്റാരിയോ സർക്കാർ ഉടൻ പുനഃപരിശോധിക്കണമെന്ന് ആവശ്യം. വനിതാ നിയമ വിദ്യാഭ്യാസ, പ്രവർത്തന ഫണ്ട്‌ കൂട്ടായ്‌മയും കമ്മ്യൂണിറ്റി ജസ്റ്റിസ് ഇനിഷ്യേറ്റീവ്സും ചേർന്നാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്. ഉപദ്രവിക്കപ്പെട്ടവർക്കും ആ ഉപദ്രവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർക്കും ഒരു ഫെസിലിറ്റേറ്ററുടെ സഹായത്തോടെ പരിഹാരത്തിലെത്താൻ സാധിക്കുന്ന നടപടിയാണ്‌ പുനഃസ്ഥാപന നീതി. ലൈംഗിക അതിക്രമങ്ങൾ അനുഭവിച്ചവർക്ക്, അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നീതിയുടെ വഴി തിരഞ്ഞെടുക്കുന്നതിൽ നിന്ന് നിലവിലെ സർക്കാർ നയം തടയുന്നുവെന്നാണ്‌ റിപ്പോർട്ടിലെ വിമർശനം.

ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള പുനഃസ്ഥാപന നീതിക്ക് 1990-കളിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇരകൾക്ക് അത് ആഘാതകരമാവാം എന്ന കാരണം മുൻനിറുത്തിയായിരുന്നു ഇത്‌. എന്നാലിപ്പോൾ ആ നയം ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ്‌ മുതിർന്ന അഭിഭാഷകയായ റോസൽ കിം പറയുന്നത്‌. അതിജീവിച്ചവരെ വീണ്ടും മാനസികാഘാതത്തിലാക്കുന്ന ഇത്തരം പ്രതികൂല സംവിധാനങ്ങളിലേക്ക് ഫണ്ടുകൾ ഒഴുകുകയാണെന്നും കിം കുറ്റപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുകയാണ്‌ വേണ്ടതെന്നും അത്തരം പ്രവർത്തനങ്ങൾക്കാണ്‌ ഫണ്ടുകൾ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലിംഗാധിഷ്ഠിത അതിക്രമങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരെയും അഭിഭാഷകരെയും ഉൾപ്പെടുത്തി ഒരു വർഷത്തിലേറെയായി നടത്തിയ പഠനത്തിന്‌ പിന്നാലെയാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. സർവേയിൽ പങ്കെടുത്തവരിൽ 86 ശതമാനം പേരും പുനഃസ്ഥാപന നീതി ഓപ്ഷനുകൾ വികസിപ്പിക്കുന്നതിനെ പിന്തുണച്ചിരുന്നു. 89 ശതമാനം പേർ ഈ ഓപ്ഷനുകൾ എല്ലാ പരാതിക്കാർക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!