ടൊറന്റോ: സ്കൂൾ സുരക്ഷാ മേഖലകളിലെ ഓട്ടോമേറ്റഡ് സ്പീഡ് കാമറകൾക്ക് പകരമായി ഫോർഡ് സർക്കാർ നിർദ്ദേശിച്ച പുതിയ ട്രാഫിക് സൈൻ ബോർഡുകളെ ചൊല്ലി മുനിസിപ്പൽ നേതാക്കൾക്കിടയിൽ ആശങ്ക. പുതിയ സൈനുകൾ അമിത വലുപ്പമാണെന്നും പരിമിതമായ എണ്ണം മാത്രമേയുള്ളൂവെന്നാണ് പ്രധാന പ്രശ്‌നം.

നഗരത്തിലെ 641 സ്കൂൾ സോണുകൾക്കായി 20 സൈനുകൾ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ടൊറന്റോ മേയർ ഒലിവിയ ചൗ പറയുന്നു. അതിനുപുറമെ, സൈനുകളുടെ വലുപ്പം കാരണം അവ സ്ഥാപിക്കുന്നതിന് പുതിയ തൂണുകൾ സ്ഥാപിക്കേണ്ടിവരുമെന്നും മേയർ വ്യക്തമാക്കി. അതേസമയം തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് പ്രവിശ്യ വഹിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ കൂടുതൽ സൈനുകൾ ആവശ്യപ്പെടാൻ ഒരു വഴിയുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വലിയ സൈൻ ബോർഡുകൾ സ്കൂൾ സോണുകളിൽ ബ്ലൈൻഡ് സ്പോട്ടുകൾ കാരണമാകുമെന്നും, ഇതിൽ ആശങ്കയുണ്ടെന്നും ബ്രാംപ്ടൺ കൗൺസിലർ റൊവേന സാന്റോസ് പറഞ്ഞു. ഗതാഗതം ലഘൂകരിക്കുന്നതിനായി പ്രവിശ്യ വാഗ്ദാനം ചെയ്യുന്ന പണം നിരോധിത സ്പീഡ് ക്യാമറകളിൽ നിന്നുള്ള ഗണ്യമായ വരുമാന നഷ്ടം നികത്തില്ലെന്ന് ടൊറന്റോ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
