Thursday, November 27, 2025

വിന്റർ ടയറിന് ഡിസ്കൗണ്ട്: ആശങ്കയിൽ ‘ഓൾ-വെതർ ടയർ’ ഉപയോക്താക്കൾ

ഓട്ടവ : കാനഡയിൽ തണുപ്പുകാലം ആരംഭിക്കുമ്പോൾ വിന്റർ ടയറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇൻഷുറൻസ് നിരക്കുകളിൽ ഇളവ് ലഭിക്കുമെന്ന് റിപ്പോർട്ട്. അതേസമയം, വർഷം മുഴുവൻ ഉപയോഗിക്കാവുന്ന ‘ഓൾ-വെതർ’ ടയറുകൾക്ക് ഇത് ബാധകമാണോ എന്ന കാര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ വ്യക്തത വരുത്തിയിട്ടില്ല. എല്ലാ ഓൾ-വെതർ ടയറുകളിലും മഞ്ഞുകാലത്തെ ഉപയോഗം സൂചിപ്പിക്കുന്ന ത്രീ-പീക്ക് മൗണ്ടൻ സ്നോഫ്ലേക്ക് ചിഹ്നം (3PMSF) പതിച്ചിട്ടുണ്ടെങ്കിലും, ചില കമ്പനികൾ ഈ ആനുകൂല്യം നൽകാൻ തയ്യാറാവുന്നില്ല. അവീവ കാനഡ പോലുള്ളവർ ഡെഡിക്കേറ്റഡ് വിന്റർ ടയറുകൾക്ക് മാത്രമാണ് ഡിസ്കൗണ്ട് ലഭിക്കുകയെന്നാണ് റിപ്പോർട്ട്.

എന്നാൽ, 3PMSF ചിഹ്നമുള്ള ഓൾ-വെതർ ടയറുകൾക്ക് 5% ഡിസ്കൗണ്ടിന് യോഗ്യതയുണ്ടെന്ന് CAA ഇൻഷുറൻസ് കമ്പനി പോലുള്ള മറ്റ് സ്ഥാപനങ്ങൾ പറയുന്നു. ഫെഡറൽ സർക്കാറി​ന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്, ഈ ചിഹ്നമുള്ള ടയറുകൾ മഞ്ഞിലെ ട്രാക്ഷൻ ടെസ്റ്റ് പാസായതാണ്. അപകടങ്ങൾ ഉണ്ടായാൽ ക്ലെയിമുകൾ നിരസിക്കപ്പെടാതിരിക്കാൻ, ഓൾ-വെതർ ടയറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ സ്വന്തം ഇൻഷുറൻസ് കമ്പനിയുടെ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഡിസ്കൗണ്ട് ലഭിക്കാൻ മിക്ക കമ്പനികളും നവംബർ അവസാനം മുതൽ ഡിസംബർ ആദ്യം വരെയുള്ള തീയതികളിലായി ടയറുകൾ മാറ്റിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!