ടൊറൻ്റോ : സ്കാർബ്റോയിൽ വീടിന് തീപിടിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ബിർച്ച്‌മൗണ്ട് റോഡിൽ ലോറൻസ് അവന്യൂവിനു സമീപമുള്ള വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടു സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന്‍റെ ബേസ്മെൻ്റ് യൂണിറ്റിൽ നിന്ന് ഒരു സ്ത്രീയെ അഗ്നിശമന സേന രക്ഷപ്പെടുത്തിയതായി ടൊറൻ്റോ ഫയർ സർവീസസിലെ ഡെപ്യൂട്ടി ഫയർ ചീഫ് സ്റ്റീവൻ വിൽസൺ അറിയിച്ചു. പ്രധാന നിലയിലെ യൂണിറ്റിൽ നിന്നും മറ്റൊരു സ്ത്രീയെ കൂടി രക്ഷപ്പെടുത്തി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
